കൊച്ചി: വാഹനനിർമാതാക്കളായ കിയ ഇന്ത്യ വിവിധ മോഡലുകളുടെ വില ജൂലൈ ഒന്നുമുതൽ രണ്ടു ശതമാനം വരെ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
അസംസ്കൃത വസ്തുക്കളുടെ വിലവർധനയും പ്രവർത്തനച്ചെലവിൽ ഉണ്ടായ തുടർച്ചയായ വർധനയും പരിഗണിച്ചാണു വില പരിഷ്കരണം നടപ്പാക്കുന്നതെന്ന് കമ്പനി അറിയിച്ചു.